2010, ഏപ്രിൽ 27, ചൊവ്വാഴ്ച

നിതിന്‍ ഗഡ്കരിയുടെ 'മുസ്ലിം പ്രേമം'

നിതിന്‍ ഗഡ്കരിയുടെ 'മുസ്ലിം പ്രേമം'

                        തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട അസ്വാരസ്യങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുലച്ചപ്പോള്‍ ബി.ജെ.പിയുടെ അമരക്കാരനായി ആര്‍.എസ്.എസ് കണ്ടെത്തിയ രണ്ടാംനിര നായകനാണ് നിതിന്‍ ഗഡ്കരി. സംഘത്തോടുള്ള കറകളഞ്ഞ പ്രതിബദ്ധതയാണ് അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെത്തിച്ചതെങ്കിലും ആര്‍.എസ്.എസിന്റെ വെറും ഒരു റബര്‍ സ്റ്റാമ്പല്ല താനെന്ന് തെളിയിക്കാനാണ് സ്ഥാനമേറ്റത് മുതല്‍ അദ്ദേഹത്തിന്റെ ശ്രമം. അതോടൊപ്പം, രാജ്യത്തേറ്റവും വലിയ മതന്യൂനപക്ഷത്തെ ശത്രുനിരയില്‍ എന്നെന്നും നിറുത്തിക്കൊണ്ട് ജനാധിപത്യ ഇന്ത്യയില്‍ അധികാരം പിടിയിലൊതുക്കുക എളുപ്പമല്ലെന്ന് അദ്ദേഹം തിരിച്ചറിയുന്നു. ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലേക്ക്, അതിന്റെ എല്ലാവിധ ജീര്‍ണതകളും കൃതഘ്നതയും മറന്ന് മുസ്ലിംകളെ വീണ്ടും നയിക്കുന്നത് ബി.ജെ.പിയുടെ അധികാര ലബ്ധിയെക്കുറിച്ച ന്യായമായ ഭീതിയാണെന്നും ഗഡ്കരി മനസ്സിലാക്കിയിരിക്കണം. ഈയൊരു മാനസികാവസ്ഥയിലാണ് അദ്ദേഹം മുസ്ലിംകളെ ബി.ജെ.പിയിലേക്കടുപ്പിക്കാന്‍ വഴിതേടിയിരിക്കുന്നത്. മുസ്ലിം സമുദായത്തിലെ അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും ഈ പ്രക്രിയ സാവധാനമാണെങ്കില്‍പോലും അംഗീകരിക്കേണ്ടിവരുമെന്നും ഒരു വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു. മുസ്ലിംകളുടെ വിശപ്പും ദാരിദ്യ്രവും വിദ്യാഭ്യാസക്കുറവും മാറ്റാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.




                       ഗഡ്കരിയുടെ വാക്കുകള്‍ മുഖവിലക്കെടുത്താല്‍ മുസ്ലിംകളുടെ മുഖ്യപ്രശ്നങ്ങള്‍ പട്ടിണിയും ദാരിദ്യ്രവും വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയുമാണെന്ന് ബി.ജെ.പി അംഗീകരിക്കുന്നുവെന്നാണ് വ്യക്തമാവുന്നത്. അതിനു കാരണക്കാര്‍ ബി.ജെ.പി ആരോപിക്കാറുള്ളപോലെ മുസ്ലിംകള്‍ തന്നെയാണെന്നും വാദത്തിനുവേണ്ടി സമ്മതിക്കുക. എന്നാലും, പരിഹാരം തേടുന്ന പ്രശ്നങ്ങളെന്ന നിലയില്‍ അക്കാര്യത്തില്‍ ബി.ജെ.പി എന്ത് സമീപനമാണ് സ്വീകരിക്കുന്നതെന്ന് അറിയണമല്ലോ. സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ അമ്പത് വര്‍ഷത്തെ മുസ്ലിം അവസ്ഥയെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ച സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകളെ അപ്പടി നിരാകരിക്കുകയാണ് ബി.ജെ.പി ചെയ്തത്. ദാരിദ്യ്രരേഖക്കും അടിത്തട്ടില്‍ കിടക്കുന്ന മുസ്ലിംകളെ 'അര്‍ദലുകള്‍' എന്ന് പേരിട്ട് അവര്‍ക്ക് മാത്രം പിന്നാക്കസമുദായ സംവരണം ഏര്‍പ്പെടുത്തണമെന്ന ശിപാര്‍ശപോലും പാര്‍ട്ടിക്ക് സ്വീകാര്യമായില്ല. മുസ്ലിംകള്‍ ഗണ്യമായി താമസിക്കുന്ന പ്രദേശങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യവും പാര്‍ട്ടി തള്ളി. മുസ്ലിം കേന്ദ്രീകൃത ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോടും പാര്‍ട്ടിക്ക് യോജിക്കാനായില്ല. ഇതൊന്നും കൂടാതെ, പട്ടിണിയും ദാരിദ്യ്രവും വിദ്യാഭ്യാസ കമ്മിയും പരിഹരിക്കാനുള്ള വഴിയെന്താണെന്ന് പറയേണ്ടത് ഗഡ്കരിതന്നെയാണ്.



മുസ്ലിം പിന്നാക്കാവസ്ഥക്ക് പൊതുവായി സച്ചാറും ബാബരി മസ്ജിദ് ധ്വംസനത്തെക്കുറിച്ചന്വേഷിച്ച ലിബര്‍ഹാന്‍ കമീഷനും ചൂണ്ടിക്കാട്ടിയ മുഖ്യ കാരണം സമുദായത്തെ പിടികൂടിയ അരക്ഷിതബോധവും അവര്‍ പാകിസ്താനോട് കൂറുപുലര്‍ത്തുന്നവരാണെന്ന ആരോപണവുമാണ്. ഈ സംശയവും അരക്ഷിതാവസ്ഥയും വ്യാപകമായി വളര്‍ത്തുന്നതില്‍ സംഘ്പരിവാറിനുള്ള പങ്ക് ഗഡ്കരി എങ്ങനെ നിഷേധിക്കും? പരിവാറും പരിവാറനുകൂല മീഡിയയും, ഭീകരതയും പാക് കേന്ദ്രീകൃത തീവ്രവാദി സംഘടനകളോടുള്ള ബന്ധവും ആരോപിച്ച് നിരന്തരം തുടരുന്ന മുസ്ലിംവേട്ട സമുദായത്തില്‍ മൊത്തം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയില്‍നിന്നവരെ മാറ്റിനിറുത്തുകയല്ലേ ചെയ്യുന്നത്? വിശിഷ്യാ, വിവര സാങ്കേതിക രംഗത്തും മറ്റും സ്വപ്രയത്നത്താല്‍ കഴിവുകളാര്‍ജിച്ചു തൊഴിലെടുക്കുന്ന യുവാക്കളെ പ്രത്യേകം ഉന്നംവെച്ച് നടത്തുന്ന ഭീകരവേട്ട വിദ്യാസമ്പന്നരില്‍ ഭീതിയും നൈരാശ്യവും വളര്‍ത്തിയിട്ടുണ്ടെന്നത് അനിഷേധ്യമാണ്. വെറും ഭാവനാസൃഷ്ടിയായ ലൌജിഹാദിന്റെ പേരില്‍ കേരളത്തിലും കര്‍ണാടകയിലും കാടിളക്കിയ സംഘ്പരിവാര്‍, അന്വേഷണത്തില്‍ അത് അടിസ്ഥാനരഹിതമായ പ്രോപഗണ്ടയാണെന്ന് കോടതികളെ പൊലീസ് ബോധ്യപ്പെടുത്തിയിട്ടും നിലപാട് മാറ്റാത്തതെന്ത്? 7000 ലൌജിഹാദ് വിവാഹങ്ങള്‍ നടന്നതായി ആരോപിക്കപ്പെട്ട ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചിരിക്കുകയാണ്. അപ്പോള്‍, മുസ്ലിം വോട്ട്ബാങ്ക് എന്ന് വിളിക്കപ്പെടുന്നതിലേക്ക് കടന്നുകയറാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കില്‍ ഒന്നാമതായി അവസാനിപ്പിക്കേണ്ടത് രാഷ്ട്രത്തിന്റെ സന്തുലിത പുരോഗതിക്കുമുമ്പില്‍ വന്‍ തടസ്സമായ ഈ മനശãാസ്ത്ര യുദ്ധമാണ്. നിര്‍ഭാഗ്യവശാല്‍ ഓരോ തെരഞ്ഞെടുപ്പ് തിരിച്ചടിക്കും പിറകെ അതിന്നാധാരമായ യഥാര്‍ഥ വസ്തുതകള്‍ കണ്ടെത്തി തിരുത്തുന്നതിന് പകരം പൂര്‍വോപരി വാശിയോടെ തീവ്രഹിന്ദുത്വ വികാരം വളര്‍ത്തി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. അതുതന്നെയാണ് പാര്‍ട്ടിയെ ബാധിച്ച മാരകരോഗവും.



                           വൈകാരിക പ്രശ്നങ്ങളായ ബാബരി മസ്ജിദും ഏക സിവില്‍കോഡും വീണ്ടും ചര്‍ച്ചാവിഷയമാക്കി പാര്‍ട്ടി നിലപാടിനെ ന്യായീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നു നിതിന്‍ ഗഡ്കരി. മസ്ജിദില്‍ പ്രാര്‍ഥന നടക്കാത്തതുകൊണ്ട് അത് പള്ളിയല്ല എന്ന അദ്വാനിയുടെ പരിഹാസ്യമായ വാദം അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു. 1949 ഡിസംബര്‍ 22 വരെ നാലു നൂറ്റാണ്ടിലധികം നിരന്തരം പ്രാര്‍ഥന നടന്ന പള്ളിയില്‍ രാത്രിയുടെ മറവില്‍ അന്യായമായി വിഗ്രഹങ്ങള്‍ സ്ഥാപിച്ച് പിറ്റേന്ന് പ്രശ്നമുണ്ടാക്കി അടച്ചുപൂട്ടിക്കുകയായിരുന്നുവെന്നും പിന്നീടത് തുറന്നുകൊടുത്തത് 1986ല്‍ വിഗ്രഹാരാധനക്കായിരുന്നുവെന്നുമുള്ള സത്യത്തെ അറുകൊലചെയ്തുകൊണ്ടുള്ള ന്യായം ഏത് ധര്‍മത്തിന്റെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുക? ദേശീയോദ്ഗ്രഥനത്തിന് ഏകീകൃത സിവില്‍കോഡ് ഒരാവശ്യമേയല്ലെന്ന് പറഞ്ഞ എം.എസ്. ഗോള്‍വാള്‍ക്കറുടെ ശിഷ്യന്‍ ഗുരുവിനെയും തള്ളിപ്പറയുകയാണോ? നിലവിലെ വ്യക്തി നിയമങ്ങള്‍ ഹിന്ദുവിന്റെതും മുസ്ലിമിന്റെതും ക്രിസ്ത്യാനിയുടേതുമെല്ലാം പരിഷ്കരിക്കണം. എന്നാല്‍, സാംസ്കാരിക വൈജാത്യങ്ങള്‍ അവഗണിച്ചുള്ള ഒരൊറ്റ സിവില്‍കോഡ് പ്രായോഗികമോ ആവശ്യമോ അല്ല.

2010, ഏപ്രിൽ 25, ഞായറാഴ്‌ച

മനസ്സില്‍ ഒളികാമറ സൂക്ഷിക്കുന്നവര്‍ര്‍

മൂന്ന് സുഹൃത്തുക്കളിരുന്നു സംസാരിക്കുന്നു. ആകാശത്തിനു കീഴിലുള്ള സകല വിഷയത്തെപ്പറ്റിയും അവര്‍ സംസാരിക്കുന്നു. ഒരാവശ്യം വന്നതിനാല്‍ അതിലൊരാള്‍ സ്ഥലം വിടുന്നു. പെട്ടെന്ന് മറ്റു രണ്ട് സുഹൃത്തുക്കളുടെയും സംസാരം എഴുന്നേറ്റുപോയ മൂന്നാമനെക്കുറിച്ചാകുന്നു. അവന്റെ രഹസ്യങ്ങളൊക്കെ അവനുപോലും അറിയാത്തത് സുഹൃത്തുക്കള്‍ പങ്കുവെക്കുന്നു.

മറ്റുള്ളവന്റെ വ്യക്തിപരമായ രഹസ്യങ്ങളിലേക്ക് ഒളികണ്ണിട്ട് നോക്കുക എന്നത് മലയാളിയുടെ ശീലമാകുന്നു. അതുകൊണ്ടുതന്നെ വ്യക്തിയുടെ 'പ്രൈവസി' മലയാളി വകവെച്ചുകൊടുക്കാറില്ല. ഒരാളുടെ വ്യക്തിജീവിതത്തിലെ ഏതറ്റംവരെയും അപരന്‍ പ്രവേശിച്ചുകളയും.

വഴിക്കുവെച്ച് ഒരാളെ കണ്ടുമുട്ടിയാല്‍ എവിടെയാണ് പോകുന്നതെന്ന് സാമാന്യമര്യാദ വെച്ച് ആരും ചോദിക്കും. 'ഇതാ ഇവിടെവരെ' എന്ന് അവന്‍ അവ്യക്തമായി മറുപടി പറഞ്ഞെന്നിരിക്കട്ടെ. ആദ്യത്തെ ചോദ്യകര്‍ത്താവ് എവിടെയാണ് പോകുന്നത്, ആരെക്കാണാനാണ്, എന്തിനാണ് തുടങ്ങി വിത്തുംവേരും അന്വേഷിച്ചേ അടങ്ങൂ.

'കൈയും തലയും പുറത്തേക്കിടരുത്' എന്ന് ബസില്‍ എഴുതിവെച്ചത് നമുക്ക് കാണാം. പക്ഷേ, അപരന്റെ ജീവിതത്തിലേക്ക് കൈയും തലയും കടത്തുന്നവരാണധികവും. വീട്ടിലെ അടുക്കളവരെ ഒരനുവാദവും ഇല്ലാതെ പ്രവേശിച്ചുകളയുക എന്നത് നമ്മുടെ ശീലമാകുന്നു.

സായിപ്പിന്റെ വേണ്ടാത്ത കാര്യങ്ങളൊക്കെ നമ്മള്‍ അനുകരിക്കുന്നു. വിയര്‍ത്തൊഴുകുന്ന കാലാവസ്ഥയിലും അവന്റെ ടൈയും കോട്ടും അനുകരിക്കുന്ന മലയാളി സായിപ്പിന്റെ നല്ല കാര്യങ്ങളൊന്നും കാണാറില്ല. മലയാളിയെപ്പോലെ അപരന്റെ ജീവിതത്തിലേക്ക് അവര്‍ മൂക്കുവിടര്‍ത്തി മണംപിടിക്കാറില്ല.

ഹോട്ടല്‍ ബാത്റൂമിലെ ഒളികാമറ ഏറെ ഒച്ചപ്പാടുണ്ടാക്കി ഈയിടെ.

മറ്റുള്ളവന്റെ ജീവിതത്തിലേക്ക് മനസ്സില്‍ ഒളികാമറവെച്ച് നോക്കുന്നവരല്ലേ മലയാളികളില്‍ ഏറെയും.

ഓരോരുത്തരും അവരുടെ മനസ്സുകളിലേക്ക് നോക്കട്ടെ. ഒളിച്ചുനോട്ടം ഒരു രോഗമാണെങ്കില്‍ മലയാളികളില്‍ ഒരു വലിയ വിഭാഗത്തെയും ചികില്‍സിക്കേണ്ടിയിരിക്കുന്നു.

2010, ഏപ്രിൽ 21, ബുധനാഴ്‌ച

മര്‍മം അധോലോകവത്കരണം | മാധ്യമം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഇന്ത്യന്‍ പ്രമാണി ലോബി ദരിദ്ര നാരായണന്മാരുടെ ക്രിക്കറ്റ് പ്രേമം ഉപയോഗിച്ച` കോടികള്‍ കൊയ്യുന്നു.മറ്റു കായിക വിനോദങ്ങള്‍ കോടികളുടെ
സിക്സരുകളില്‍ ഒന്നുമല്ലാതായി തീരുന്നു.
കൂടുതല്‍ വായിക്കാന്‍..

 മര്‍മം അധോലോകവത്കരണം മാധ്യമം  പന്ന്യന്‍ രവീന്ദ്രന്‍

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

വിദേശസഞ്ചാരി | മാധ്യമം

വിദേശസഞ്ചാരി | മാധ്യമം

ഇത് ജനദ്രോഹ പാത | മാധ്യമം

    കേരളത്ത്തിനെയും  ഗള്‍ഫ് നടാക്കണമെന്നു ചിന്തിക്കുന്നവര്‍ ഒന്ന് മനസിലാക്കുക കേരളം വെറും മരുഭൂമിയല്ല  ലോകത്തിലെ ജനസാന്ദ്രത
കൂടിയ ഇടങ്ങളില്‍ ഒന്നനെന്നത്
കൂടുതല്‍ വായിക്കാന്‍...
ഇത് ജനദ്രോഹ പാത | മാധ്യമം