കുറഞ്ഞ ഓവറില്‍ തീരുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നതിനുള്ള ആശയം ബി.സി.സി.ഐക്ക് കൈമാറി. എന്നാല്‍, പ്രസിഡന്റ് ജഗ്മോഹന്‍ ദാല്‍മിയ അത് നിരസിച്ചു. 2005ല്‍ ശരദ് പവാര്‍ ദാല്‍മിയയെ പുറത്താക്കിയപ്പോള്‍ മോഡി ബി.സി.സി.ഐ വൈസ് പ്രസിഡന്റായി. 2007 സെപ്റ്റംബറില്‍ മോഡി കണ്‍വീനറായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിലവില്‍ വന്നു. പിന്നെ കോടികള്‍ വിതച്ചു, കൊയ്തു. ചിയര്‍ഗേള്‍സും നൈറ്റ് പാര്‍ട്ടികളും ബോളിവുഡിന്റെ ഗ്ലാമര്‍ സാന്നിധ്യവുമായി ക്രിക്കറ്റിന്റെ കൊഴുപ്പുകൂചരിത്രത്തില്‍ ചിലര്‍ക്ക് രണ്ടാമന്മാരും മൂന്നാമന്മാരുമുണ്ടാവാറുണ്ട്. ഹെന്റി, ലൂയി എന്നൊക്കെ പേരുള്ളവര്‍ക്ക് ഇംഗ്ലണ്ടിലും ഫ്രാന്‍സിലും പത്തും പതിനാലും പിന്‍ഗാമികള്‍ ഉണ്ടായിരുന്നു. ഇങ്ങ് ഇന്ത്യയിലും അങ്ങനെയുള്ളവര്‍ ഉണ്ടാവാതിരിക്കില്ലല്ലോ. ഇത്തരക്കാര്‍ക്ക് പൊതുവെ ഒരേ സ്വഭാവവിശേഷമായിരിക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ നരമേധ മോഡിക്കുശേഷം ശ്രദ്ധേയനായത് ലളിത് കുമാര്‍ മോഡിയാണ്. പേരു പോലെ ലളിതമല്ല കാര്യങ്ങള്‍. അല്‍പം കുഴപ്പം പിടിച്ചതാണ്. അധികാരം കൈയില്‍ കിട്ടിയാല്‍ ഉറഞ്ഞുതുള്ളുന്നതാണ് രണ്ടു മോഡിമാരുടെയും പൊതു പ്രകൃതം. കോടികള്‍കൊണ്ട് ജീവിതത്തിന് മോടി കൂട്ടാനാണ് ലളിതന്‍ മോഡി നോക്കിയത്. അവിടം കൊണ്ടു തീരുന്നില്ല നരമേധ മോഡിയും ലളിതനും തമ്മിലുള്ള സാമ്യങ്ങള്‍. രണ്ടെണ്ണത്തിനെയും ഒരു തൊഴുത്തില്‍ കെട്ടിക്കാം എന്ന ഗുണമുണ്ട്. മോഡി പനപോലെ വളര്‍ന്ന വിളനിലം രാജസ്ഥാന്‍. വളര്‍ത്തിയത് അവിടത്തെ രാജ്ഞിയായിരുന്ന വസുന്ധര രാജെ. ലളിതനായ മോഡിയുടെ മൂടു താങ്ങിയായി നരന്മാരില്‍ ഇന്ദ്രനായ മോഡിയുമുണ്ട്. കോടികളുടെ കൂട്ടുകാരന്‍ മോഡിയെ അരിയിട്ടു വാഴിച്ചത് ഭാരതീയ ജനതാപാര്‍ട്ടി. മറ്റൊരു മോഡിയായി വളരാന്‍ അധികകാലമൊന്നും വേണ്ടിവന്നില്ല.
ലളിതനായ മോഡിയുടെ ലാളിത്യത്തിന് ഒട്ടനവധി ഉദാഹരണങ്ങള്‍. സ്വന്തമായി ഒരു ജെറ്റ് വിമാനം ഉണ്ടെന്നാണ് അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നത്. ബോംബാഡിയര്‍ ചാലഞ്ചര്‍ 300 എന്നാണ് അതിന്റെ പേര്. 13 സീറ്റുള്ള വിമാനമാണ്. ഇടക്കിടെ ഒന്ന് യൂറോപ്പും അമേരിക്കയും കറങ്ങി വരണമെന്നു വിചാരിച്ചാല്‍ സര്‍ക്കാറിന്റെ ഫ്ലൈറ്റിനൊന്നും കാത്തുകെട്ടിക്കിടക്കേണ്ട കാര്യമില്ലല്ലോ. കുടുംബത്തോടൊപ്പമുള്ള യാത്രകളൊക്കെ അതിലാണ് പതിവ്. 96 കോടിക്ക് വാങ്ങിയ വിമാനമുള്ളപ്പോള്‍ വെറുതെ എന്തിന് വിമാനത്താവളങ്ങളില്‍ കാത്തിരിക്കണം? രാജ്യത്തെ ഏറ്റവും വലിയ ആദായ നികുതിദായകരില്‍ ഒരാളാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ അടച്ചത് എട്ടുകോടി. അത്രയുമുണ്ട് ലാളിത്യം. ഭക്ഷണത്തില്‍ അതിലേറെ ലളിതനാണ്. പച്ചക്കറി മാത്രമേ കഴിക്കൂ. മദ്യം കൈകൊണ്ടു തൊടില്ല. ലളിതജീവിതം ഉയര്‍ന്ന ചിന്ത. അതാണ് മതം.
ലളിതജീവിതം നയിക്കുന്നുവെങ്കിലും ഇടക്കിടെ സങ്കീര്‍ണമായ കാര്യങ്ങളില്‍ ഇടപെടാറുണ്ടെന്നാണ് കണ്ണില്‍ച്ചോരയില്ലാത്ത ജീവചരിത്രകാരന്മാര്‍ പറയുന്നത്. മയക്കുമരുന്ന്, അക്രമം, തട്ടിക്കൊണ്ടുപോകല്‍, പന്തയം വെച്ച് കളിക്കല്‍, പഞ്ചനക്ഷത്ര ഹോട്ടലില്‍ അലമ്പുണ്ടാക്കല്‍ എന്നിങ്ങനെയുള്ള ലളിതമായ കലാപരിപാടികള്‍ കുറേ നടത്തിയിട്ടുണ്ടെന്ന് ചരിത്രരേഖകള്‍. കേസുകളില്‍നിന്നും പൊല്ലാപ്പുകളില്‍നിന്നും പലപ്പോഴും തലയൂരിപ്പോന്നത് കുടുംബമഹിമയുടെ പേരില്‍. അട്ടയുടെ കണ്ണുകണ്ട ജന്മമായതുകൊണ്ട് അത് എളുപ്പവുമായി. ആരും കാണാത്തത് കാണും. ആരും കേള്‍ക്കാത്തതു കേള്‍ക്കും. അതുവഴി സ്വന്തം ജീവിതത്തിന്റെ മോടി കൂട്ടാനുള്ള കോടികള്‍ ഉണ്ടാക്കും. അതാണ് ഇത്രയും കാലം ചെയ്തത്. കളിയെയോ രാജ്യത്തെയോ ഉദ്ധരിക്കാനല്ല കിറുക്കന്മാരുടെ കളിയായ ക്രിക്കറ്റിന്റെ തലപ്പത്തിരുന്ന് ഭരിക്കാന്‍ തുടങ്ങിയത്. ആ വഴിക്കും വേണം ലളിത ജീവിതം നയിക്കാന്‍ കുറേ കോടികള്‍. പച്ചക്കറിക്കൊക്കെ വില കുതിച്ചുയരുന്ന കാലമാണ്.
ദല്‍ഹിയിലെ ഒരു വ്യവസായ കുടുംബത്തില്‍ 1963 നവംബര്‍ 29ന് ജനനം. പിതാവ് കൃഷന്‍ കുമാര്‍ മോഡി,മോഡി എന്റര്‍പ്രൈസസിന്റെ ചെയര്‍മാനായിരുന്നു. മുത്തച്ഛന്‍ രാജ്ബഹദൂര്‍ ഗുജര്‍മാല്‍ മോഡി പടുത്തുയര്‍ത്തിയ 400 കോടിയുടെ ബിസിനസ് സാമ്രാജ്യമായിരുന്നു അത്. മോഡി നഗര്‍ എന്ന ടൌണിന്റെ സ്ഥാപകനും ആ മുത്തച്ഛന്‍ തന്നെ. ഷിംലയിലെയും നൈനിത്താളിലെയും ബോര്‍ഡിങ് സ്കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം. പഠിത്തത്തിലോ സ്കൂളിലോ കാര്യമായ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. ഇടക്കിടെ സ്കൂളില്‍നിന്ന് ഓടിപ്പോവുക പതിവായിരുന്നു. എന്നാലും ഉപരിപഠനം അമേരിക്കയിലാക്കാമെന്ന് അങ്ങു നിശ്ചയിച്ചു. അങ്ങനെ ഡ്യൂക്ക് സര്‍വകലാശാലയില്‍ ചേര്‍ന്നു ബിസിനസ് മാനേജ്മെന്റ് പഠിച്ചു. 1985ലാണ് ക്രിമിനല്‍ ജീവിതം തുടങ്ങുന്നത്. അമേരിക്കയില്‍ പതിവുള്ളതുപോലെ മയക്കുമരുന്നിലായിരുന്നു കലാപരിപാടിയുടെ തുടക്കം. 400 ഗ്രാം കൊക്കെയ്ന്‍ കടത്തി, മാരകായുധം ഉപയോഗിച്ച് ഒരാളെ കൊല്ലാനും തട്ടിക്കൊണ്ടുപോവാനും ശ്രമിച്ചു എന്നൊക്കെയായിരുന്നു കുറ്റങ്ങള്‍. ഡര്‍ഹാം കൌണ്ടി പൊതുനീതിന്യായ കോടതി കുറ്റക്കാരനെന്നു കണ്ടെത്തി. കുറ്റം സമ്മതിക്കുന്ന ആളുടെ ശിക്ഷ ലഘൂകരിക്കുമെന്ന അമേരിക്കയിലെ നിയമവ്യവസ്ഥയുടെ ആനുകൂല്യം പറ്റി ദയാഹരജി കൊടുത്തു. രണ്ടു വര്‍ഷത്തെ തടവും പതിനായിരം ഡോളര്‍ പിഴയുമായി കോടതി ശിക്ഷ കുറച്ചു. മോഡിയുടെ അപേക്ഷ അനുസരിച്ച് കോടതി അഞ്ചുവര്‍ഷത്തെ പ്രൊബേഷനിലാക്കി. 100 മണിക്കൂറുകള്‍ സാമൂഹികസേവനത്തിനു നീക്കിവെക്കാന്‍ ഉത്തരവിട്ടു. 50,000 ഡോളറിന്റെ ബോണ്ടിനനുസരിച്ച് തടവുശിക്ഷ നടപ്പാക്കുന്നത് അഞ്ചു വര്‍ഷത്തേക്കു നീട്ടിവെച്ചു. ഡ്യൂക്ക് യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടി 1986ല്‍ മോഡി വീണ്ടും കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങളാല്‍ നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു. ആദ്യമായി കുറ്റം ചെയ്യുന്നവര്‍ക്ക് നോര്‍ത് കരോലൈനയില്‍ കിട്ടുന്ന ആനുകൂല്യങ്ങളെല്ലാം കിട്ടി. പിന്നീട് ബി.സി.സി.ഐ വൈസ് പ്രസിഡന്റായപ്പോള്‍ ഈ കുറ്റകൃത്യങ്ങളുടെയും ശിക്ഷയുടെയും പ്രേതങ്ങള്‍ ഒരു പൊതു താല്‍പര്യ ഹരജിയുടെ രൂപത്തില്‍ വേട്ടയാടി. 2007ല്‍ മുംബൈ ഹൈകോടതിയിലാണ് ഈ ഹരജി ഫയല്‍ ചെയ്യപ്പെട്ടത്. മോഡിയെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ മുംബൈ ഹൈകോടതി വിസമ്മതിച്ചുവെങ്കിലും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ ഭരണപദവികളില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ബി.സി.സി.ഐക്ക് കോടതി നിര്‍ദേശം നല്‍കി. കോടതിയുടെ ഉപദേശം പിന്നീട് എപ്പോഴെങ്കിലും ബി.സി.സി.ഐ അനുസരിച്ചതായി അറിവില്ല.
ഇന്ത്യയിലേക്കു തിരിച്ചുവന്ന് ഗാസിയാബാദ് ആസ്ഥാനമായ മോഡി എന്റര്‍പ്രൈസസിന്റെ പ്രസിഡന്റായി. കുടുംബവ്യവസായത്തിന്റെ അമരക്കാരനായി പിന്നെ മൂന്നുവര്‍ഷം. 1992ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ പുകയില കമ്പനിയായ ഗോഡ്ഫ്രെ ഫിലിപ്സിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായി. തൊട്ടടുത്ത വര്‍ഷം വാള്‍ട്ട് ഡിസ്നി പിക്ചേഴ്സുമായി പത്തു വര്‍ഷത്തേക്കുള്ള സംയുക്ത സംരംഭത്തിലേര്‍പ്പെട്ടു. ഫാഷന്‍ ടി.വിയിലേതുള്‍പ്പെടെയുള്ള ഡിസ്നിയുടെ പരിപാടികള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്ന മോഡി എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്വര്‍ക്കിനു രൂപംനല്‍കി.
കേബിള്‍ ടി.വി ഇന്ത്യയിലേക്കു വരുന്നകാലം. പ്രേക്ഷകരെല്ലാം റിമോട്ട് കണ്‍ട്രോള്‍ എടുത്തപ്പോള്‍ ഇന്ത്യയിലെ വിനോദവ്യവസായത്തെ എങ്ങനെ വിദൂരത്തിരുന്നു നിയന്ത്രിക്കാം എന്നായിരുന്നു ചിന്ത. അവസരത്തിനൊത്ത് കളിച്ചു. ഇ.എസ്.പി.എന്നിനെ ഇന്ത്യയിലേക്കു കൊണ്ടുവന്നു. ക്രിക്കറ്റ് സംപ്രേഷണത്തില്‍ പുതിയ മാനങ്ങള്‍ നല്‍കി. 1996ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളിന്റെ മാതൃകയില്‍ ട്ടി. കളിയുടെ കഥ കഴിച്ചു.
അമേരിക്കയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കണ്ട, തന്നേക്കാള്‍ ഒമ്പതു വയസ്സു കൂടുലുള്ള മിനാലിനെയാണ് കല്യാണം കഴിച്ചത്. അവര്‍ നേരത്തേ വിവാഹിതയായിരുന്നു. ആ ബന്ധത്തില്‍ ഒരു മകളുണ്ട്. മോഡി^മിനാല്‍ ദമ്പതികള്‍ക്ക് രണ്ടു മക്കള്‍.


